ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ബിപി അഥവാ ബ്ലഡ് പ്രഷർ പലപ്പോഴും ഇത് ഒരുപാട് ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം വരുന്ന ഒരു അസുഖം അല്ല. ഈ കാലഘട്ടത്തിലെ സ്ട്രസ് ജോലികൾ ആഹാരം അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഒരു വ്യക്തിയിൽ ബിപി വരാൻ സാധ്യതയുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലത് സ്ട്രെസ്സ് തന്നെയാണ് ഇനിയും എങ്ങനെയാണ് ബിപി നിയന്ത്രിക്കാൻ സാധിക്കുന്നത് എന്നുകൂടി നമ്മൾ മനസ്സിലാക്കണം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ തന്നെ നമുക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയും അത് എങ്ങനെയാണെന്ന് നോക്കാം
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ശരിയായ ഭക്ഷണരീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാവിലെ എട്ടുമണിക്ക് മുൻപേ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം സലാഡുകൾ കൂടുതൽ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും ഭക്ഷണത്തിൽ ഉപ്പ് വളരെ കുറച്ചു മാത്രമേ ചേർക്കാൻ പാടുള്ളൂ
ദിവസവും വെള്ളം കുടിക്കുന്നത് ഒരു പ്രധാനമായ ഘടകമാണ് ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു വ്യക്തി കുടിച്ചിരിക്കണം അത്രയും വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക
ഒരു മനുഷ്യനിൽ ബിപി വർദ്ധിക്കുന്നതിന്റെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് മദ്യത്തിന്റെയും പുകവലിയുടെയും സാന്നിധ്യം മദ്യവും പുകവലിയും പൂർണമായും ഉപേക്ഷിക്കാൻ ശ്രദ്ധിക്കുക അങ്ങനെയാണെങ്കിൽ തന്നെ രക്തസമ്മർദ്ദം പൂർണ്ണമായും മാറും
ദിവസവും ഏഴുമണിക്കൂറെങ്കിലും നന്നായി ഉറങ്ങുക എന്നത് ഇതിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കത്തിൽ യാതൊരു കോംപ്രമൈസും ചെയ്യാൻ പാടില്ല