തിരുവനന്തപുരം : ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളം നടത്തി വരുന്ന ബൂട്ട്‌ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കേരളത്തിന്റെ നോഡൽ സെന്ററായി ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ തിരഞ്ഞെടുത്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 29,30 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സിബിഎസ്ഇ-അഫിലിയേറ്റഡ് സ്കൂളുകളിലെ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ഇടയിൽ നവീകരണം, രൂപകൽപന, സംരംഭകത്വ കഴിവുകൾ എന്നിവ വളർത്തിയെടുക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനോടപ്പം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസി , സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നവേഷൻ സെൽ എന്നിവ സംയുക്തമായാണ് ബൂട്ട് ക്യമ്പ് സംഘടിപ്പിക്കുന്നത്.
29ന് രാവിലെ 9.30ന് ACE കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ.ഫറൂഖ് സയിദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 30ന് വൈകുന്നേരം 4,30ന് നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം പൊതു വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
STORY HIGHLIGHT: AICTE boot camp was organized in Thiruvananthapuram