Recipe

റസ്റ്റോറന്റ് സ്റ്റൈലിൽ ഒരു സൂപ്പർ ബീഫ് കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ചേരുവകൾ :

ബീഫ്‌ – 500
ഉള്ളി – 1
വിനാഗിരി – 1സ്പൂൺ
മുട്ട – 1
മല്ലി – 1/2
മഞ്ഞൾ പൊടി – 1/2
കുരുമുളക് – 1/2
മൈദ – 1/2
കോൺ ഫ്ലോർ – ½
വറ്റൽ മുളക് – 4
കറിവേപ്പില
ഇഞ്ചി, വെളുത്തുള്ളി
തേങ്ങ കൊത്ത്
അണ്ടിപരിപ്പ് – 4
ടൊമാറ്റോ സോസ് – 3 സ്പൂൺ

തയ്യാറാകുന്ന വിധം :

500 g ബീഫ് നല്ല രീതിയിൽ ചെറുതായി മുറിച്ചതിലേയ്ക് ഒരു സ്പൂൺ മഞ്ഞൾ പോടി, ഉപ്പ്, വിനാഗിരി, കുറച്ച് വെള്ളം എന്നിവച്ചേർത്തു മൂടിവെച്ചു വേവിച്ചെടുകാം. വേവുച്ചെടുത്ത ബീഫിലേയ്ക് ഒരു മുട്ട ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് 1 സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മൈദപൊടി, കോൺഫ്ലോർപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്തെടുക്കുക. ഇനി ഈ മസാലയൊക്കെ ബീഫിലേയ്ക് പിടിക്കാൻ വേണ്ടി ഒരു അരമണിക്കൂർ മാറ്റിവെക്കുക.അതിന് ശേഷം തിളച്ച എണ്ണയിലേക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ അത് ചൂടായിക്കഴിഞ്ഞാൽ ഇതിലേയ്ക് 4 വറ്റൽ മുളക് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം. വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, കുറച്ച് തേയങ്ങ കൊത്തും, അണ്ടിപരിപ്പും ഒരു സവാളയുടെ പകുതിയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക് ഒരുസ്പൂൺ മുളക്പൊടി, 3സ്പൂൺ ടൊമാറ്റോ സോസ് ചേർക്കാം. ഇനി ഇതിലേയ്ക് ½ സ്പൂൺ വിനാഗിരി ചേർത്ത് നല്ലപോലെ ഇളക്കുക.
ഇനി അതിലേക് നേരത്തെ തയ്യാറാക്കിയ ബീഫ് ചേർത്ത് നല്ലപോലെ ഇളക്കുക. നല്ല കിടടിലൻ ബീഫ് കൊണ്ടാട്ടം തയ്യാർ. ഈ ഡിഷ്‌ എല്ലാ പരിപാടിക്കും നമ്മൾക്ക്