തയ്യാറാക്കുന്ന വിധം
ആദ്യമായി 3 ഉരുളകിഴങ്ങ് പുഴുങ്ങിയത് ഉടച്ചെടുക്കുക. അതിനുശേഷം അതിലേക്ക് പച്ചമുളക്, 1/2 tsp ഇഞ്ചി, കുറച്ച് കറിവേപ്പില, കുറച്ച് മല്ലിയില, 1 സവാള ചെറുതായി അരിഞ്ഞെടുത്തത്, 1/4 tsp മുളകുപൊടി, 1/4 tsp മല്ലിപൊടി, കുറച്ച് മഞ്ഞൾപൊടി, 1/4 tsp ഗരംമസാലപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. പിന്നീട് അതിലേക്ക് 4 tbsp കോൺഫ്ലോർ, 2 tbsp bread grams ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് ഇത് നമ്മൾ ഉരുട്ടിയെടുത്ത് കട്ലറ്റ് ഷേപ്പിലോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിലോ ആക്കിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് കോൺഫ്ലോർ എടുത്ത് അതിൽ വെള്ളം ഒഴിച്ച് കലക്കിയെടുക്കുക. എന്നിട്ട് ഉരുളകിഴങ്ങ് മസാല ഉരുട്ടിയത് ഇതിൽ മുക്കിയതിനുശേഷം ബ്രഡ് പൊടിയിലും മുക്കിയെടുക്കുക. അതിനുശേഷം ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.