ആവശ്യമായ ചേരുവകള്‍
1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല് 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി
പാകം ചെയ്യുന്നവിധം
പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.