ചോറിനും പായസത്തിനും ഒപ്പമൊക്കെ കൂട്ടി കഴിക്കാൻ മലയാളികൾക്ക് പപ്പടം മസ്റ്റാണ്. പപ്പടം ഉപയോഗിച്ച് ഒരു ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പപ്പടം വറുത്തത് – നാല്
ഇഞ്ചി – ചെറിയ കഷ്ണം
തേങ്ങ – കാൽ കപ്പ്
ജീരകം – കാൽ സ്പൂൺ
പുളി
മുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
സവാള – ഒന്ന്
തയ്യാറാക്കുന്ന രീതി
ഇഞ്ചി, തേങ്ങ, ജീരകം, മുളകുപൊടി, പുളി, കറിവേപ്പില, സവാള ചെറുതായി അറിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയുടെ ജാറിലേക്കിട്ട് ചതച്ചെടുക്കുക. ശേഷം വറുത്തുമാറ്റിവെച്ച പപ്പടം കൂടി ഇതിലേക്ക് പൊടിച്ചു ചേർക്കുക. വീണ്ടും നന്നായി അരച്ച് വെള്ളമില്ലാതെ കട്ടി ആയി ഉരുട്ടി എടുക്കാം. ചോറിനും ദോശയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തിയാണിത്