Food

ബീഫിന്റെ അതേ രുചിയിൽ സോയ ചങ്ക്‌സ് ഉണ്ടാക്കാം

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് സോയ ചങ്ക്‌സ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. സോയ ചങ്ക്‌സ് ഉപയോഗിച്ച് ബീഫ് വെക്കുന്ന അതേ രുചിയിൽ ഒരു ഫ്രൈ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

സോയ ചങ്ക്‌സ്
തേങ്ങ കൊത്ത്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
സവാള
ഉപ്പ്
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപ്പൊടി
ഗരം മസാല
കുരുമുളക് പൊടി

തയ്യാറാക്കുന്ന രീതി

ഉപ്പുവെള്ളത്തിൽ സോയ ചങ്ക്‌സ് വേവിച്ചെടുത്ത്  തണുത്ത വെള്ളത്തിൽ കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞ് മാറ്റിവയ്ക്കുക. ശേഷം അല്പം വെളിച്ചെണ്ണയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും തേങ്ങാക്കൊത്തും സവാളയും കറിവേപ്പിലയും ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന എല്ലാ പൊടികളും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് സോയയും അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി തീ കുറച്ച ശേഷം നന്നായി വരട്ടിയെടുക്കുക. ഇത് കറുപ്പ് നിറമാകുമ്പോൾ വാങ്ങി വെക്കാം.