യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് എത്രപോയാലും കണ്ടാലും മതിവരാത്ത നിരവധി സ്ഥലങ്ങൾ ലിസ്റ്റിൽ ഉണ്ടാകും. ആ യാത്രകൾക്ക് ഒപ്പം തന്നെ ഭാരതത്തിൻ്റെ ചരിത്രമുറങ്ങുന്ന ചില ഇടങ്ങൾ തേടി പോവുക എന്നത് മറ്റൊരു അനുഭൂതിയാണ്. മഹാരാഷ്ട്രയിൽ അത്തരത്തിൽ ഒരു ഇടമുണ്ട്. അജന്ത ഗുഹകൾ. പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം 1000 വർഷങ്ങൾ കൊണ്ടായിരിക്കാം ഇവ പണിതതെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിഗമനം. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഒരു മലയുടെ മുകൾ ഭാഗം മുതൽ കൊത്തിയിറക്കി പണിതുണ്ടാക്കി എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ ചരിത്രം. അങ്ങനെയുള്ളപ്പോൾ ഒരു മഹാത്ഭുതം എന്നല്ലാതെ എന്തു പറയും. ഓരോ കോണുകളിലും ശില്പകലയുടെ ചാതുര്യം നിറഞ്ഞൊഴുകുന്നത് കാണാം.
പശ്ചിമഘട്ട മലനിരകളിൽ, ഒരു കുതിര ലാടത്തിൻറെ ആകൃതിയിൽ 250 അടി ഉയരത്തിൽ മുപ്പതോളം ഗുഹകൾ. ബുദ്ധമതം ഇന്ത്യയിൽ വലിയ പ്രചാരം നേടിയ കാലത്ത് നിർമിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണത്രേ ഈ ഗുഹകൾ. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ഈ ഗുഹാശിൽപ്പങ്ങളും ചുവർചിത്രങ്ങളും കണ്ടിറങ്ങുന്ന സന്ദർശകർ നമ്മുടെ പൈതൃകത്തിന്റെ സമൃദ്ധിയും മതേതര സ്വഭാവവും ശിൽപ കലയിലും ചുവർചിത്ര കലയിലും നമ്മുടെ പൂർവികർക്കുണ്ടായിരുന്ന വൈദഗ്ധ്യവും അത്ഭുതപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. 1, 2, 16, 17, 19 എന്നീ ഗുഹകളിൽ ഏറ്റവും നല്ല ചിത്രങ്ങൾ കാണാൻ കഴിയും. ഒന്ന് മുതൽ 30 വരെയുള്ള ഗുഹകൾ അക്കങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്തിൽ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകൾ അതിജീവിച്ച ഈ ചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നത് തന്നെയാണ്. ശ്രീ ബുദ്ധൻ്റെ വിവിധ രീതിയിലുള്ള ശിൽപ്പങ്ങളാണ് ബഹുഭൂരിഭാഗവും.
റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ അജന്ത ഗുഹകളിലെത്തിച്ചേരാന്‍ എളുപ്പമാണ്. 100 കിലോമീറ്റര്‍ അകലത്തിലായി ഔറംഗബാദ് വിമാനത്താവളമുണ്ട്. ട്രെയിന്‍ വഴിയാണ് യാത്രയെങ്കില്‍ ഔറംഗബാദ് അല്ലെങ്കില്‍ ജാലഗോണ്‍ എന്നിവയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. അജന്ത ഗുഹകള്‍ക്ക് സമീപമുള്ള ഇരുസ്റ്റേഷനുകളിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് മാര്‍ഗമാണെങ്കില്‍ നിരവധി സര്‍ക്കാര്‍, പ്രൈവറ്റ് ബസ്സുകളും ലഭ്യമാണ്. കേവലം വായിച്ചറിയുക എന്നതിനപ്പുറം ഓരോരുത്തരും ഒരിക്കലെങ്കിലും നേരിട്ട് കണ്ടറിയേണ്ടതാണ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഇത്തരം കാഴ്ചകള്‍.