Recipe

ഈസി മസാലദോശ വീട്ടിൽ തയ്യാറാക്കാം – masala dosa

പ്രഭാത ഭക്ഷണമായി ദോശ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കടയിൽ കിട്ടുന്നതുപോലുള്ള നൈസ് മസാല ദോശ വീട്ടിൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ.

ദോശയ്ക്ക് വേണ്ട ചേരുവകൾ

ദോശ മാവ് – 1 ലിറ്റർ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്

മസാല തയാറാക്കാൻ വേണ്ട ചേരുവകൾ

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 4
എണ്ണം കറിവേപ്പില – 2 തണ്ട്
ഇഞ്ചി (ചെറുതായി അരിഞ്ഞത്)– 1 ½ ടേബിൾ സ്പൂൺ
പച്ചമുളക് – 4 എണ്ണം
സവാള – 4 എണ്ണം
ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)– 4 എണ്ണം
വലുത് കാരറ്റ് – 1
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിയില – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മസാല തയാറാക്കാൻ ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴി‍ച്ച് കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ തീ കുറയ്ക്കാം അതിനുശേഷം വറ്റൽമുളക്, കറിവേപ്പില, ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം. സവാള പെട്ടെന്ന് വഴന്നു വരാൻ വേണ്ടി ഉപ്പ് ചേർത്തു കൊടുക്കാം. ഇതിന്റെ കൂടെ മഞ്ഞൾപ്പൊടി കൂടി ചേർത്ത് ഇളക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം. ഇനി സവാളയിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കാം. അപ്പോൾ കുറച്ച് വെന്ത് കുഴഞ്ഞിരിക്കും അത് മസാലയ്ക്ക് നല്ലതാണ്. സവാള നന്നായി കുഴഞ്ഞു വന്നുകഴിയുമ്പോൾ കാരറ്റ് ചേർക്കാം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് മഞ്ഞൾപ്പൊടി കൂടി ചേർത്തിളക്കുക. ഇനി വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേർക്കാം. ഇനി ഉപ്പും വെള്ളവും ആവശ്യത്തിന് ചേർത്തെടുക്കുക.

ഇനി ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് കൊടുക്കുക. കറക്ട് ചൂടിൽ ദോശ മാവ് ഒഴിച്ച് നല്ല കനം കുറഞ്ഞ രീതിയിൽ ഒഴിച്ച് വാടിതുടങ്ങുമ്പോൾ കുറച്ച് നെയ്യ് ഒഴിക്കുക. നെയ് കൂടുന്നതനുസരിച്ച സ്വാദ് കൂടും. മൊരിഞ്ഞു വരുന്ന ദോശയിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന മസാല മിക്സ് വച്ച് മടക്കി എടുക്കുക.

STORY HIGHLIGHT: masala dosa