ബ്രേക്ക് ഫാസ്റ്റിന് ഫാസ്റ്റിന് ബ്രെയിൻ ഫുഡ് എന്നൊരു ഓമനപ്പേരു കൂടിയുണ്ട്. അതിനൊരു പരിഹാരമായി പെട്ടെന്നു തയാറാക്കാവുന്നതും രുചികരമായതുമായ ഊത്തപ്പം തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- എണ്ണ – പാകത്തിന്
- ദോശമാവ് – അര ലീറ്റർ
- സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
- മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ശേഷം പൊടി പൊടിയായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ നന്നായി യോജിപ്പിച്ച് ദോശയുടെ മുകളിൽ വിതറുക. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം.
STORY HIGHLIGHT: uthappam