തൈര് ചേർത്ത് ചോറ് തയ്യാറാക്കിനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾത്തന്നെ ട്രൈ ചെയ്യൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- 1. ചോറ് (പൊന്നി റൈസ് ആണ് ഞാൻ എടുത്തിരിക്കുന്നത്) – രണ്ട് കപ്പ്
- 2.കട്ടി തൈര് – 3 കപ്പ്
- 3. പാല്‍ – കാല്‍ കപ്പ്
- 4 ക്യാരറ്റ് – പൊടിയായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
- 5. ഇഞ്ചി – പൊടിയായി അരിഞ്ഞത് ഒന്നര ടേബിള്‍ സ്പൂണ്‍
- 6. ഉപ്പ് – ആവശ്യത്തിന്
- 7.പച്ചമുളക് – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
- 8. കറിവേപ്പില – ആവശ്യത്തിന്
- 9. കടുക് – ആവശ്യത്തിന്
- 10. ഉഴുന്നുപരിപ്പ് – 11/2 ടേബിള്‍ സ്പൂണ്‍
- 11. മല്ലിയില – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വേവിച്ച ചോറ് തണുക്കുമ്പോള്‍ അതിലേയ്ക്ക് തൈരും പാലുമൊഴിച്ച് നന്നായി ഉടച്ച് മിക്‌സ് ചെയ്യുക. ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു കടുക്ക് പൊട്ടിച്ച് അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, ഉഴുന്നും പരിപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഈ കൂട്ട് നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന തൈര് കൂടിലേയ്ക്ക് മിക്‌സ് ചെയ്യുക. അതിന് ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ക്യാരറ്റ് മല്ലിയില ചേര്‍ത്ത് നന്നായി ഇടുക.