പലതരം അച്ചാറുകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇത് ആദ്യമാകും. തക്കാളി വെച്ച് അച്ചാർ തയ്യാറാക്കിയിട്ടില്ലാത്തവർക്കായി ഇതാ ഒരു തക്കാളി അച്ചാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കടുക്
- ഉലുവ
- നല്ലെണ്ണ
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
- ഉലുവാപൊടി
- മുളകുപൊടി
- മഞ്ഞൾപൊടി
- വാളൻപുളി
- ഉപ്പ്
- കായപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ടീസ്പൂൺ കടുകും, 1/2 ടീസ്പൂൺ ഉലുവയും ചൂടാക്കി പൊടിച്ചു മാറ്റുക. പാനിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഒരു ടീസ്പൂൺ കടുകും 1/2 ടീസ്പൂൺ ഉലുവയും പൊട്ടിക്കഴിയുമ്പോൾ കുറച്ചു വെളുത്തുള്ളി രണ്ടായി മുറിച്ചതും, കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക. ശേഷം പൊടിയായി മുറിച്ച 6 തക്കാളി, പൊടിച്ചുവെച്ചിരിക്കുന്ന കടുകും ഉലുവാപൊടിയും, മുളകുപൊടിയും, മഞ്ഞൾപൊടി, കുറച്ചു വാളൻപുളി ചാറും ആവിശ്യത്തിന് ഉപ്പും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക. ലാസ്‌റ് കുറച്ചു കായപ്പൊടിയും ചേർക്കണം.