ഉച്ചയൂണിന് ഉഗ്രൻ സ്വാദിലൊരു പയർ തോരൻ തയ്യാറാക്കിയാലോ? പച്ചക്കറികൾ ഏറെ കഴിക്കുന്ന മാസം ആയതുകൊണ്ടുതന്നെ എന്ത് തയ്യാറാക്കിയാലും മതിയാകില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു പയർ തോരൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വൻപയർ- കാൽ കിലോ
- പച്ചമുളക് – 3 എണ്ണം
- സവാള -1
- വെളുത്തുള്ളി – 6 എണ്ണം
- വേപ്പില – ആവശ്യത്തിന്
- വെള്ളം – കാൽ ഗ്ലാസ്
- മഞ്ഞൾ പൊടി – കാൽ ടിസ് പൂൺ
- മുളകുപൊടി – കാൽ ടിസ് പൂൺ
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് സവാള, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ചശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ഇട്ട ശേഷം ഒന്നിളക്കി വെള്ളമൊഴിച്ച് വേവിക്കുക. തിളച്ച് കുറച്ച് കഴിഞ്ഞ് മുളപ്പിച്ച വൻപയർ അതിലിട്ട് തീ കുറച്ച് വേവിക്കുക. പോഷക സമ്രദമായ പയർ തോരൻ റെഡി.