വെണ്ടയ്ക്ക നല്ല മസാലയെല്ലാം ചേർത്ത് വറുത്ത് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക കഴുകി നീളത്തിൽ മുറിച്ചു കടലപ്പൊടി 3 ടേബിൾസ്പൂൺ, മുളകുപൊടി 2 ടേബിൾസ്പൂൺ, കായപ്പൊടി 1/2 ടീസ്പൂൺ, മഞ്ഞൾപൊടി 1/4 ടീസ്പൂൺ, ജീരകപ്പൊടി 1/4 ടീസ്പൂൺ, ഉപ്പ് ആവിശ്യത്തിന്, സവാള 1 നീളത്തിൽ മുറിച്ചത്, പച്ചമുളക് 5 മുറിക്കാതെ ഇടുക. കറിവേപ്പില ആവിശ്യത്തിന്. വെള്ളംചേർക്കാതെ എല്ലാം നന്നായി മിക്സ് ചെയ്‌തു 1/2 മണിക്കൂർ വെച്ചതിനു ശേഷം ദീപ് ഫ്രൈ ചെയ്‌തു എടുക്കണം.