Food

ചോറിനൊപ്പം കൊടുത്തുവിടാൻ സ്വാദിഷ്ടമായ ഉരുളകിഴങ്ങ് റോസ്റ്റ് | POTATO ROAST

കുട്ടികൾക്ക് ചോറിനൊപ്പം കൊടുത്തുവിടാൻ കിടിലൻ സ്വാദിലൊരു ഉരുളകിഴങ്ങ് റോസ്റ്റ് തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 2
  • സവാള – 1
  • പച്ചമുളക് – 2 എണ്ണം
  • കറിവേപ്പില – 1 അല്ലി
  • ഇഞ്ചി- ചെറിയ കഷ്ണം (ചതച്ചത്)
  • വെളുത്തുള്ളി – 3 അല്ലി (ചതച്ചത്)
  • മുളകുപൊടി – അര ടീസ്പൂൺ
  • ഗരം മസാല പൊടി- അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 നുള്ള്
  • ഉപ്പ് – പാകത്തിന്
  • വെജിറ്റബിൾ ഓയിൽ
  • വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് 5 മിനിറ്റ് വേവിച്ചു എടുക്കുക. പച്ചവെള്ളത്തിൽ ഇട്ടു ചൂടാറിയ ശേഷം തൊലി ഉരിഞ്ഞു എടുത്തു, ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. മറ്റൊരു പാനിൽ 1 സ്പൂൺ വെജിറ്റബിൾ ഓയിൽ ചൂടാക്കി കടുക് മൂപ്പിക്കുക. അതിലേക്ക് സവാള അരിഞ്ഞതും, വേവിച്ച ഉരുളകിഴങ്ങ്‌, ഇഞ്ചി, വെളുത്തുള്ളി ഇവ അല്പം ഉപ്പു ചേർത്തു വഴറ്റുക. അല്പം വെള്ളം ചേർത്ത് കൊടുക്കാം. അതിലേക്ക് പൊടികൾ ചേർത്തു മൂപ്പിക്കുക. 5 മിനിറ്റ് നു ശേഷം വാങ്ങാം. ചപ്പാത്തിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ കഴിക്കാം.