ഇനി ലെമൺ റൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ബസ്മതി അരി – 2 കപ്പ്
- എണ്ണ – താളിക്കാൻ
- അണ്ടിപരിപ്പ് – 5 എണ്ണം
- കിസ്മിസ് – 6-8 എണ്ണം
- കപ്പലണ്ടി – 6-8 എണ്ണം
- ഉഴുന്ന് – 1/4 ടേബിൾസ്പൂൺ
- കടലപ്പരിപ്പ്- 1/4 ടേബിൾസ്പൂൺ
- കടുക് – 1/4 ടേബിൾസ്പൂൺ
- പച്ചമുളക് – 1 എണ്ണം
- സവാള – 1/2 മുറി ചെറുതായി അരിഞ്ഞത്
- ഇഞ്ചി – ചെറുതായി അരിഞ്ഞതു
- വെളുത്തുളളി- ചെറുതായി അരിഞ്ഞതു
- കറി വേപ്പില
- ചുവന്ന മുളക്
- മഞ്ഞൾപൊടി
- ലെമൺ ജ്യൂസ് – 2 ടേബിൾസ്പൂൺ
- മല്ലിയില
തയ്യാറാക്കുന്ന വിധം
അരി പാകത്തിന് ഉപ്പു ചേർത്ത് വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറി വേപ്പിലയും ഉഴുന്നും കടലപ്പരിപ്പും ഇട്ടു താളിക്കുക. ഇനി കുറച്ചു മഞ്ഞൾ പൊടി ഇട്ടു മൂപ്പിക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.പാകത്തിന് ഉപ്പു ചേർക്കുക. ഇനി വേവിച്ച അരി ചേർത്ത് കുറച്ചു നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കുക. കുറച്ചു എണ്ണയിൽ or നെയ്യിൽ അണ്ടിപരിപ്പും കിസ്മിസും കപ്പലണ്ടിയും വറുത്തു ചേർക്കുക. മല്ലിയില ചേർത്ത് അലങ്കരിക്കാം.