പടവലങ്ങയും പരിപ്പും ചേർത്ത് ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദാണ്. ഊണിന് ഇന്ന് ഈ തോരൻ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പടവലങ്ങ ഇടത്തരം ഒന്ന് – ചെറുതായി അരിഞ്ഞത്
- പരിപ്പ് ഒരു പിടി
- കുഞ്ഞുള്ളി അഞ്ചോ എണ്ണം
- ഇടിച്ചമുളകു ഒരു സ്പൂൺ
- മഞ്ഞൾ പൊടി അര ടീസ്പൂൺ
- തേങ്ങാ ചിരകിയത് ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ഇട്ടു കുഞ്ഞുള്ളി ചതച്ചത് വഴറ്റി ഇടിച്ചമുളകു മഞ്ഞൾ പൊടിയും ചേർക്കുക. മുളക് മൊരിഞ്ഞു വരുമ്പോൾ തേങ്ങാ ചേർക്കുക. ഇതിലേക്കി ചെറുതായി അരിഞ്ഞ പടവലങ്ങ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. ഇതിലെക്ക് പ്രത്യേകം വേവിച്ചു വെച്ചിരിക്കുന്ന പരിപ്പും ചേർക്കുക (അധികം വെന്തുപോവരുത്). നന്നായി മിക്സ് ചെയ്യുക. സ്വാദിഷ്ടമായ പടവലങ്ങ പരിപ്പു തോരൻ റെഡി.