സ്ഥിരം കഴിക്കുന്ന അവൽ വിളയിച്ചതിൽ നിന്നും വളരെ വ്യത്യസ്‌തമായയൊന്ന് ട്രൈ ചെയ്‌താലോ?
ചേരുവകൾ
- ശർക്കര പൊടിച്ചത് – 1 1/2 കപ്പ്
- വെള്ളം- 1/2 കപ്പ്
- തേങ്ങ – 3 കപ്പ്
- ഏലയ്ക്ക പൊടിച്ചത്- 1 ടീസ്‌പൂൺ
- അവൽ- 3 കപ്പ്
- നെയ്യ്- 2 ടേബിൾസ്‌പൂൺ
- പൊട്ടു കടല – 1/4 കപ്പ്
- കശുവണ്ടി- 1/4 കപ്പ്
- എള്ള്- 1 ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാനിലേയ്ക്ക് ഒന്നര കപ്പ് ശർക്കരയും അര കപ്പ് വെള്ളവും ചേർക്കാം.
- ശേഷം തുടർച്ചയായി ഇളക്കി ശർക്കര അലിയിക്കാം.
- വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം അടുപ്പണയ്ക്കാം.
- അതിലേയ്ക്ക് മൂന്ന് കപ്പ് തേങ്ങ ചിരകിയതു ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, മൂന്ന് കപ്പ് അവലും ചേർക്കാം.
- മറ്റൊരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കാം.
- ഇതിലേയ്ക്ക് പൊട്ടുകടല കാൽ കപ്പ്, കാൽ കപ്പ് കശുവണ്ടി, ഒരു ടേബിൾസ്പൂൺ എള്ള് എന്നിവ ചേർത്തു വറുക്കാം.
- അത് അവലിലേയ്ക്കു ചേർത്തിളക്കാം. ശേഷം വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റാം.
content highlight: avil-vilayichath-snack-recipe