കയ്പ്പില്ലാതെ നാരങ്ങ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കിയെടുക്കുക എന്നത് ശ്രമകരമാണ്. ഈ റെസിപി ട്രൈ ചെയ്യൂ
ചേരുവകൾ
- നാരങ്ങ – 4 എണ്ണം
- വറ്റൽമുളക് – 24 എണ്ണം
- ഉലുവ – 1/4 ടീസ്പൂൺ
- കായം – ആവശ്യത്തിന്
- എള്ളെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- നാരങ്ങ നന്നായി കഴുകി തുടച്ചെടുക്കാം.
- നാരങ്ങയിൽ ചെറിയ തുളകളിട്ടു കൊടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു ചൂടാക്കി നാരങ്ങ ചേർത്ത് വറുത്തു മാറ്റാം.
- ചൂടാറിയതിനു ശേഷം അവ ചെറിയ കഷ്ണങ്ങളായി മുറിക്കാം.
- മറ്റൊരു പാനിൽ കാൽ ടീസ്പൂൺ ഉലുവ, കുറച്ച് കായപ്പൊടി, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തു പൊടിച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് നാരങ്ങ കഷ്ണങ്ങളും അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കുക. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം.
content highlight: lemon-pickle-instant-recipe