വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ റോൾ ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കൂ.
ആവശ്യമായ സാധനങ്ങൾ
ക്രേപ്പ് റെഡി ആക്കുവാൻ
- മുട്ട – 1
- പാൽ – 1 കപ്പ്
- ഉപ്പ് – ¼ ടീസ്പൂൺ
- ഗോതമ്പ് പൊടി – ¾ കപ്പ്
- ബേക്കിങ് പൗഡർ – ¼ ടീസ്പൂൺ
മുട്ട ഫില്ലിംഗ് റെഡി ആക്കുവാൻ
- മുട്ട – 2
- ഉപ്പ് – 1/4 ടീസ്പൂൺ
- ചാട്ട് മസാല – 1/4 ടീസ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് – 1
- തക്കാളി ചെറുതായി അരിഞ്ഞത് – 1
- പച്ചമുളക് ചെറുതായി അരിഞ്ഞത് -1
- ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മുട്ട, പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗോതമ്പു പൊടി ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് മിക്സ് ചെയ്യുക. ഇത് മാറ്റി വയ്ക്കുക.
- ഇനി മറ്റൊരു ബൗളിൽ മുട്ട, ഉപ്പ്, ചാട്ട് മസാല ഒപ്പം അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതും മാറ്റിവയ്ക്കുക.
- ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം നെയ്യ് തടവുക. മാവ് ഒഴിച്ച് എല്ലായിടത്തും ആകുന്ന രീതിയിൽ ചരിച്ച് പരത്തിയെടുക്കുക.
- ഇത് രണ്ട് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച മുട്ട മിശ്രിതം ചേർത്ത് 3 മിനിറ്റ് വീണ്ടും മീഡിയം തീയിൽ വേവിക്കുക. ഇത് പാകമാകുമ്പോൾ മറിച്ചിട്ട് ആ ഭാഗവും 2 മിനിറ്റ് വേവിക്കുക. ഇത് വീണ്ടും തിരിച്ചിട്ടു ഗ്രേറ്റ്ചെയ്തു വെച്ചിരിക്കുന്ന ചീസ് ചേർത്ത് ഒരു മിനിറ്റ് മൂടിവെച്ച് വേവിക്കുക.
- ഇത് പ്ലേറ്റിലേക്ക് പകർത്തി റോൾ ചെയ്തെടുക്കുക. എഗ്ഗ് ക്രേപ്പ് റോൾ റെഡി.
content highlight: egg-crepe-roll