ചേരുവകൾ
- ഗോതമ്പ് പൊടി / മൈദാ പൊടി –2 കപ്പ്
- ഇളം ചൂട് വെള്ളം –1 / 2 കപ്പ്
- ഇളം ചൂട് പാൽ –കുഴക്കാൻ ആവിശ്യത്തിന്
- യീസ്റ്റ് — 1/ 2 ടീസ്പൂണ്‍
- പഞ്ചസാര — 1 ടേബിൾ സ്പൂണ്‍
- നെയ്യ് –1 ടേബിൾ സ്പൂണ്‍
- ഉപ്പ് –ആവിശ്യത്തിന്
ഉണ്ടാക്കുന്ന വിധം
- അര കപ്പ് ഇളം ചൂട് വെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും 10 മിനുട്ട് ടിസോൾവ് ചെയ്യാൻ വെക്കുക .
- ഒരു പാത്രത്തിൽ പൊടിയെടുത്തു ഉപ്പു ചേർത്തിളക്കി യീസ്റ്റ് പതച്ചതും പാലും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക (5 മിനുട്ട് ).
- എത്രത്തോളം കുഴക്കുന്നുണ്ടോ അത്രത്തോളം കുബൂസ് നല്ലതാവും .
- കുഴച്ചെടുത്ത മാവ് നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞു 3 മണിക്കൂർ വെക്കുക .ശേഷം മാവ് എടുത്ത് ഒന്നൂടെ കുഴച്ചു ഉരുളകളാക്കി 10 മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക.
- ഈ ഉരുളകൾ ഓരോന്നും ചപ്പാത്തി പരത്തുന്നത് പോലെ പരത്തി ചപ്പാത്തി ചുടുന്നത് പോലെ അടുപ്പിൽ ചുട്ടെടുക്കുക
content highlight: kuboos-recipe