Video

മകനെ കൊലപ്പെടുത്തിയത് തന്നെ; ബാലഭാസ്കറിന്റെ അച്ഛൻ | Balabhaskar’s father

ഞങ്ങൾ ചാനലിലേ വീഡിയോ കൂടി അറിഞ്ഞു, എങ്ങനെ അറസ്റ്റിലായിരുന്നു അതല്ലാതെ വേറെ ഇൻഫർമേഷൻ ഒന്നുമില്ല.

ആ ആരോപണത്തിൽ തന്നെ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നുണ്ടോ?
പിന്നെ കൊന്നതാണെന്നുള്ളത് തന്നെ എനിക്കിപ്പോഴും പറയാനുള്ളത്. ഇത് സിബിഐ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാൻ പറ്റിയില്ല അവർക്ക്.

അന്ന് നിങ്ങൾ ഒരു ആരോപണത്തെ തുടർന്ന് അവരെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടുണ്ടോ?

ഇല്ല. നമ്മുടെ അപേക്ഷ ഒക്കെ കൊടുത്ത് സിബിഐ വന്ന് അവർ ചോദ്യം ചെയ്തു എന്ന് പറയണം. റിപ്പോർട്ട് ഒക്കെ വായിച്ചു നോക്കിയാൽ അറിയാം എങ്ങനെയാണെന്ന്. ആദ്യത്തെ റിപ്പോർട്ടിൽ ഒന്നും കിട്ടിയില്ല എന്നാണ് പറയുന്നത്. രണ്ടാമത്തെ റിപ്പോർട്ടും കൊടുത്തു അതിനകത്തും പുതുതായിട്ട് ഒന്നും ഇല്ലെന്നാണ് പറയുന്നത്.

ഇപ്പോഴും അർജുനെ സംശയിക്കാൻ എന്താണ് കാരണം? നേരത്തെ തന്നെ അച്ഛൻ പറഞ്ഞിരുന്നതാണോ?

അല്ല അടുത്തത് എന്ന് പറഞ്ഞാൽ അവൻ അവരുടെ കൂടെ ഡ്രൈവർ ആയിട്ട് പറഞ്ഞിരുന്നതല്ലേ സാറിനെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ഒക്കെ ഡ്രൈവർമാർ ആണല്ലോ, അതുമാത്രമല്ല അവൻ നേരത്തെ ഒന്ന് രണ്ട് കേസിൽ ക്രിമിനൽ കേസിൽ പുള്ളിയാണ്. ഒരു എടിഎം കവർച്ചയുടെ കേസ്, ഒരു ഭവനവേദന കേസ്, ഇങ്ങനെ രണ്ടുമൂന്നു കേസുകളൊക്കെ ഉണ്ടായിരുന്നു അവൻ്റെ പേരിൽ.

ഈ അപകടത്തിന് ശേഷമാണോ ഈ കേസുകളെ പറ്റിയൊക്കെ അറിയുന്നത്?

അത്രയേയുള്ളൂ അതിനുമുമ്പ് അല്ല.

അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷിച്ചായിരുന്നോ?

അറിഞ്ഞുകൂടാ അവർ എന്തൊക്കെ ചെയ്തെന്ന്, ഒരു പേപ്പറൊക്കെ കൊടുത്തു ഇങ്ങേർക്ക് പറയുന്ന കുറച്ചു പാർസൽ ആയിട്ട് കുറച്ച് പേപ്പേഴ്സ് ഒക്കെ കിട്ടി. കംപ്ലീറ്റ് റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ല.

അർജുൻ നമുക്കിതിൽ കേസ് കൊടുത്തിട്ടുണ്ടോ

ആ എം എ സി ടിയിൽ ബാലു ആണോ ബാലുവാസ് ആണോ വണ്ടി ഓടിച്ചത് അതുകൊണ്ട് അവൻ ഒരു കോടി 30 ലക്ഷം രൂപ കോമൻസേഷൻ കൊടുക്കണം എന്ന് പറഞ്ഞ് എംഎസിടിയിൽ തൃശ്ശൂർ ഒരു കേസ് കൊടുത്തിട്ടുണ്ട്. ഒരുകോടി രൂപയാക്കിയത് റൗണ്ട് ചെയ്തു 1 30 എന്നുള്ളത്. അതിപ്പോ എല്ലാ പ്രാവശ്യവും നമ്മൾ വക്കീലിനെ അയക്കുകയാണ്. കേസ് ഇങ്ങനെ നീട്ടി നോക്കി ഒരു പ്രാവശ്യം നീട്ടി വയ്ക്കുമ്പോൾ നമ്മൾ പൈസയും കൊടുത്തു വക്കീലിനെ അയക്കുകയാണ്.

ബാലുവിന്റെ മരണത്തിൽ ആദ്യം മുതൽ തന്നെ ഈ സ്വർണക്കടത്ത് സംഘമാണ് മരണത്തിന് അത് കൊലപാതകം ആണെന്ന് ബന്ധുക്കൾ പറയുകയുണ്ടായിരുന്നു

കൂടെയുണ്ടായിരുന്നു അവരുടെ ഡ്രൈവർ ഇവനായിരുന്നു അപ്പോഴും ഈ അർജുൻ എന്ന് തന്നെയായിരുന്നു അവൻറെകൂടെ. മാനേജറുടെ ഡ്രൈവറായിരുന്നു ആ വിഷ്ണു എന്നുപറഞ്ഞ് ഒരുത്തൻ ഉണ്ടായിരുന്നില്ലേ അവൻ ഈ സൺ ഹോം എന്നും പറഞ്ഞിട്ടുണ്ട് ഒരു റിയൽ എസ്റ്റേറ്റ്കാരുണ്ട്, അവിടെ വർക്ക് ചെയ്തിരുന്നു ആളാണ്.

അച്ഛൻറെ സംശയമൊന്നും കൂടെ ബലപ്പെടുകയാണോ?

അതെ ഒന്നുമില്ല നമുക്ക് യാതൊരു സംശയവുമില്ല ആ കാര്യത്തിൽ അവര് തന്നെയാണെന്ന് ഉറപ്പാണ്. വെറും സംശയം ഒന്നുമല്ല.

സിബിഐ ഈ വിഷയത്തിൽ അന്വേഷണം നടത്തിയില്ലേ?

നടത്തിയെന്ന് അവർ പറയണം നമുക്ക് ഇത് പറഞ്ഞു കേട്ട അറിവല്ലേ ഉള്ളൂ റിപ്പോർട്ട് കോടതിയല്ലേ കൊടുക്കുന്നത്. അപ്പോൾ വക്കീൽ പറഞ്ഞത് വലിയ കാര്യമൊന്നുമില്ല എന്നാണ് പറയുന്നത്. എങ്ങും തൊടാതെയുള്ള ഒരു റിപ്പോർട്ടാണ് അവർ കൊടുത്തത് സിബിഐ.

ബാലുവിന്റെ മരണത്തിനു പിന്നിൽ ആരാണ് എന്നാണ് വിശ്വസിക്കുന്നത്?

വിശ്വാസം ഇവരൊക്കെ തന്നെ ഈ സ്വർണക്കടത്തുകാരും ആപരമായി ബന്ധപ്പെട്ട ആളുകളും ഒക്കെ തന്നെ.

അങ്ങനെ ആരെങ്കിലും ആളുകളുടെ പേര് എന്തെങ്കിലും?

പേര് പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല. അന്ന് അന്ന് പേര് നമ്മൾ പറഞ്ഞിരുന്നത് വിഷ്ണു പിന്നെ വേറൊരുത്തൻ ഉണ്ടല്ലോ ഒരു തടിയൻ തമ്പി ഇവരൊക്കെ തന്നെ അവരാണ് അതിന്റെ നേതൃത്വം. കുറെനാൾ അകത്ത് കിടന്നിരുന്നു ഡിഐആർക്കാർ പിടിച്ച് അകത്ത് ഇട്ടിരുന്നു. ഡൽഹിയിൽ നിന്ന് അതിനുള്ള ഓർഡർ ഒക്കെ വന്നു. ഇപ്പോൾ പിന്നെ ജാമ്യം എടുത്തു, ജാമ്യത്തിലാണ് അവർ രണ്ടുപേരും. ജാമ്യം അവരുടെ വക്കീൽ രാമൻ പിള്ളയാണ്, ദിലീപിൻ്റെയൊക്കെ വക്കീൽ. അവര് വലിയ പുള്ളികളാണ്.

ആര് ചാവുന്നു ആരെ കൊല്ലുന്നു എന്നതൊന്നുമല്ലല്ലോ അവരുടെ പ്രശ്നം, ഇവർക്ക് അവരുടെ കാര്യം നടക്കണം. ഇപ്പോൾ മൂന്നു കിലോ സ്വർണം എന്ന് പറഞ്ഞാൽ എത്രയോ ലക്ഷ്യം രൂപ വരുമല്ലോ. അത് എടുത്തോണ്ട് പോയി എന്നല്ലേ പറയുന്നത്, അത് പിടിക്കാൻ പറ്റിയിട്ടില്ലല്ലോ പോലീസിന്. അതൊക്കെ തന്നെ അവരുടെ പണി, സ്ഥിരം പണി. എന്ത് കിട്ടിയാലും കൊണ്ടുപോകും. സ്വർണ്ണമാണ് കുറേക്കൂടി വിലകൂടിയ ഒരു മെറ്റൽ. അത് കൊണ്ടുപോയി എളുപ്പമായിരിക്കും അവർക്ക് അതിനുള്ള ഔട്ട്ലെറ്റ് ഒക്കെ കാണുമല്ലോ.

ബാലുവിന്റെ മരണത്തിന് ശേഷം വർഷങ്ങളായി നടന്ന പോരാട്ടമാണല്ലോ? നീതി ലഭിച്ചിട്ടുണ്ടോ എങ്ങനെയാ അന്വേഷണം?

ഇല്ല എവിടെ നീതി ലഭിക്കാൻ ഒരു നീതിയും വിധിച്ചിട്ടില്ല ഇങ്ങനെ പോകുന്നു.

പുതിയ അർജുനെ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടോ?

നോക്കണം എന്താണെന്ന് നമുക്ക് ഇപ്പോൾ രണ്ടാമതൊരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട്, സിബിഐ അത് വന്നു കഴിഞ്ഞിട്ട് പോണം. എന്തെങ്കിലുമായിട്ട് പോണം.

Latest News