ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗവർണർ – സർക്കാർ പോര് ചൂട് പിടിക്കുകയാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ സ്വന്തം നിലയ്ക്കു താൽക്കാലിക വിസിമാരെ നിയമിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. സാങ്കേതിക സര്‍വകലാശാല വി.സി.നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഇന്നതവിദ്യാഭായസമന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞ് കിടക്കുന്നു എന്നത് കൊണ്ട് മാത്രമാണ് കോടതി സ്‌റ്റേ നല്‍കാതിരുന്നത് എന്നാണ് മന്ത്രി പറയുന്നത്. സാങ്കേതിക സര്‍വകലാശാലയുടെ ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നായിരിക്കണം വൈസ് ചാന്‍സലറെ നിയമിക്കേണ്ടതെന്ന്. അതിന് വിരുദ്ധമായ നിയമനമാണ് ഗവർണർ നടത്തിയിരിക്കുന്നത്. സര്‍വകലാശാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ ഈ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും മന്ത്രി ആർ ബിന്ദു വിമർശിച്ചു. ഗവര്‍ണറുടെ രാഷ്ട്രീയ നീക്കങ്ങള്‍ സുവ്യക്തമാണ്. ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഇടനിലക്കാരൻ ആണ്. വിദ്യാഭ്യാസമേഖലയിൽ കാവിവത്ക്കരണത്തിന് ശ്രമം നടക്കുന്നു. അത് മുമ്പും തെളിഞ്ഞതാണ്. വിദ്യാഭ്യാസമേഖലയ്ക്ക് ഗവർണറുടെ ഈ നീക്കങ്ങളിലുടെ നേട്ടമുണ്ടാക്കില്ല. സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ തടയിടുക എന്ന ഉദ്ദേശമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് വ്യക്തമാകുകയാണെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സർക്കാരിന്റെ പാനലിലെ എല്ലാവരെയും തള്ളിയ ഗവർണർ, സർക്കാരിന്റെ ‘കണ്ണിലെ കരടായ’ ഡോ. സിസ തോമസിനെ നിയമിച്ചത് വലിയ പ്രകോപനമായാണു സിപിഎം കാണുന്നത്. ഗവർണറെ ഒരിടവേളയ്ക്കുശേഷം രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് സിപിഎമ്മും എൽഡിഎഫും രംഗത്തുവരുന്നത്.