ചായക്കടയിൽ കിട്ടുന്ന മഞ്ഞ നിറത്തിലുള്ള വെട്ടുകേക്ക് വളരെ കുറച്ച് ചേരുവകൾ ഉണ്ടെങ്കിൽ നമുക്കും വീട്ടിൽ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈദ – രണ്ട് കപ്പ്
റവ – ഒരു കപ്പ്
ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ
പഞ്ചസാര – ഒരു കപ്പ്
മുട്ട – രണ്ട്
ഏലക്കായ
ഫുഡ് കളർ
തയ്യാറാക്കുന്ന രീതി
അരിച്ചെടുത്ത മൈദയിലേക്ക് റവ ഉപ്പ് ബേക്കിംഗ് പൗഡർ എന്നിവ ചേർത്തുകൊടുത്തത് മിക്സ് ചെയ്യണം. ഒരു മിക്സിയുടെ ജാറിൽ പഞ്ചസാരയും മുട്ടയും ഏലക്കായയും നന്നായി അരച്ചെടുക്കണം. ഈ മിക്സിനെ മൈദയിലേക്ക് ഒഴിച്ച് കുറച്ചു ഫുഡ് കളർ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഇനി എടുത്ത് റൗണ്ടിൽ കട്ടിയായി പരത്തുക ഒരു കത്തി ഉപയോഗിച്ച് ഇഷ്ടമുള്ള ഷേപ്പുകളിൽ ആക്കി മുറിച്ചെടുക്കാം. ശേഷം ഓരോന്നും എടുത്ത് മുകൾവശത്ത് വെട്ടുട്ടുകൊടുക്കുക. ഇനി എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാം.