tips

അരി വളരെക്കാലം ഫ്രഷ് ആയി നിലനിര്‍ത്താനുള്ള ചില എളുപ്പവഴികള്‍

അല്‍പ്പം ശ്രദ്ധ കുറഞ്ഞാല്‍ പൂപ്പല്‍ മാത്രമല്ല, പ്രാണികളുമൊക്കെ നിറഞ്ഞ് അരി കേടായിപ്പോകാൻ കാരണമാകും.

അരി വളരെക്കാലം ഫ്രഷ് ആയി നിലനിര്‍ത്താനുള്ള ചില എളുപ്പവഴികള്‍ അറിയാം.

 

അരി വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക എന്നതാണ്. ഇതിനായി ഒരു ഗ്ലാസ് കണ്ടെയ്‌നര്‍ അല്ലെങ്കില്‍ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുക്കുക. ഇത് ഏതെങ്കിലും തരത്തിലുള്ള ഈര്‍പ്പം തടയുകയും അരി പുതിയത് പോലെ നിലനിര്‍ത്തുകയും ചെയ്യും.

 

അരി സൂക്ഷിക്കുന്ന പാത്രത്തില്‍ വേപ്പിലയോ ഉണങ്ങിയ മുളകോ സൂക്ഷിക്കുക എന്നതാണ് കീടങ്ങളെയും പൂപ്പലിനെയും തടയാനുള്ള മറ്റൊരു വഴി. ഇതിനായി വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അരിയിലേക്ക് ഒരു പിടി വേപ്പിലയോ 4-5 ഉണങ്ങിയ ചുവന്ന മുളകോ ഇട്ടുവയ്ക്കുക.

അരിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരി ചെറിയ പാത്രങ്ങളിലോ ഫ്രീസര്‍ ബാഗുകളിലോ ആക്കി ഫ്രിഡ്ജില്‍ വയ്ക്കാം. സുഗന്ധവ്യഞ്ജനങ്ങളും അരിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്, കാരണം അരി സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം പെട്ടെന്ന് ആഗിരണം ചെയ്യും. ഇത് അരിയുടെ രുചി തന്നെ കളഞ്ഞേക്കാം.

 

വെളുത്തുള്ളി തൊലി കളഞ്ഞ്, നനവ് പറ്റാതെ ഏതാനും അല്ലികള്‍ അരിയിലിട്ട് വയ്ക്കുന്നത് ചെറുജീവികളെ അകറ്റാന്‍ സഹായകമാണ്. അരിയില്‍ ചെറുപ്രാണികളെ കൊണ്ടുള്ള ശല്യം കണ്ടാല്‍, അരി നല്ല വെയിലില്‍ അല്‍പനേരം പരത്തിയിട്ട് എടുത്താല്‍ മതി. അരിയില്‍ നനവ് വീഴാതെയും സൂക്ഷിക്കുക.