Food

ഗ്രീൻപീസ് കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കാം

ഗ്രീൻപീസ് കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചു കാണില്ല. തേങ്ങ ചേർക്കാതെ തയ്യാറാക്കിയ നല്ല വെള്ള ഗ്രേവിയുള്ള കറി എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

സവാള – ഒന്ന്
പച്ചമുളക് – രണ്ട്
ഫ്രോസൺ ഗ്രീൻപീസ്
ബട്ടർ
വെളിച്ചെണ്ണ
മസാലകൾ
ഇഞ്ചി
വെളുത്തുള്ളി
കശുവണ്ടി – പത്ത്
ഉപ്പ്
കശുവണ്ടി പേസ്റ്റ്

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു പാനിൽ ബട്ടറും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാക്കുക. മസാലകൾ ചേർത്ത് വഴറ്റിയ ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി എന്നിവ ചേർത്ത് നന്നായി ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ ഇത് അരച്ചെടുക്കുക വീണ്ടും പാൻ അടുപ്പിൽ വച്ച് ബട്ടർ ഒഴിച്ച് ചൂടാക്കുക. അരച്ചുവച്ച പേസ്റ്റ് ഇതിലേക്ക് ചേർക്കാം. കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം. കൂടെ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് ചേർക്കാം. ഇനി ഗ്രീൻപീസ് ചേർത്ത് നന്നായി വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഗ്രീൻപീസ് വെന്തു കഴിയുമ്പോൾ കുറച്ച് കശുവണ്ടി അരച്ച് ചേർക്കാം ഒന്നുകൂടി തിളപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം