Food

സദ്യ സ്പെഷ്യൽ പാലട പായസം

പായസം ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. അത് പാലട പായസം ആണെങ്കിൽ പറയുകയും വേണ്ട. എങ്ങനെയാണ് സദ്യകളിൽ കിട്ടുന്ന അതേ രുചിയിൽ പാലട പായസം വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

അട – ഒരു കപ്പ്
പാൽ – ഒന്നര ലിറ്റര്‍
വെള്ളം – നാല് കപ്പ്
കണ്ടൻസ്ഡ് മിൽക്ക് –  നാല് ടേബിൾ സ്പൂൺ
പാൽ പൊടി-  മൂന്ന് ടേബിൾ സ്പൂൺ (ചൂടു വെള്ളത്തിൽ 3 ടേബിൾ സ്പൂൺ പാൽ പൊടി കട്ടയില്ലാതെ മിക്സ് ചെയ്തു വെക്കുക)
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- രണ്ട് എണ്ണം ചതച്ചത്
നെയ്യ്-  രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന രീതി

അട തിളപ്പിച്ച വെള്ളത്തിലിട്ട്  ഒരു മണിക്കൂർ അടച്ചു വെച്ച് വെന്തതിന് ശേഷം തണുത്ത വെള്ളമൊഴിച്ച് അരിപ്പയിലൂടെ അരിച്ച് ഒഴിച്ച് മാറ്റി വെയ്ക്കുക. പിന്നീട് അടി കട്ടിയുള്ള ഒരു പാത്രമോ ഉരുളിയോ എടുത്ത് അതിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, പാൽപൊടി കുറച്ച് ചൂടുവെള്ളത്തിൽ മിക്സ്  ചെയ്തത്, ഏലയ്ക്ക എന്നിവയിട്ട് കൈ വിടാതെ ഇളക്കി പാൽ വറ്റി ചെറിയ പിങ്ക് നിറമായി വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന അട ചേർത്ത് കൊടുത്ത് പിന്നെയും ഇളക്കുക. ഇത് നല്ല പിങ്ക് നിറത്തിൽ കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്താൽ രുചികരമായ പാലട പായസം റെഡി.