Kerala

കൊച്ചിക്ക് കൂടുതൽ അഴകേകുവാൻ ലുലു ബ്യൂട്ടി ഫെസ്റ്റ് തുടങ്ങി

ഡിസംബർ 8 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ ബ്യൂട്ടി പ്രോഡക്റ്റുകൾക്ക് 50% വരെ ഡിസ്‌കൗണ്ട്

കൊച്ചി : ലുലു ഹൈപ്പർമാർക്കറ്റും ലുലു ഫേഷൻ സ്റ്റോറും വർഷം തോറും നടത്തിവരുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് സിനിമ താരങ്ങളായ ബേസിൽ ജോസഫും, നസ്രിയ നാസിമും ചേർന്നു ഉത്‌ഘാടനം ചെയ്തു.

ചടങ്ങിൽ

ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷന്റെ

ടീ- ഷർട്ടും ഇരുവരും ചേർന്നു പുറത്തിറക്കി.

ബ്യൂട്ടി ഫെസ്റ്റിനോട് അനുബന്ധിച്ച്‌ ഡിസംബർ എട്ടാം തീയതി വരെ ലുലു ഹൈപ്പർമാർക്കറ്റിൽ ബ്യൂട്ടി പ്രോഡക്റ്റുകൾക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.

കൂടാതെ, തിരഞ്ഞെടുത്ത മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും, ലൈവ് മേക്കോവറും, സ്റ്റൈലിങ്ങും നടക്കുന്നത് നേരിൽ കാണുവാനും ലുലു അവസരമൊരുക്കിയിട്ടുണ്ട്.

ലുലു ബ്യൂട്ടി ഫെസ്റ്റിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഡിസംബർ നാലുമുതൽ മേക്കോവറും, ഗ്രൂമിങ് സെഷനും തുടങ്ങും എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ

ലുലു നിവിയ ബ്യൂട്ടി ക്വീൻ, ലുലു റോയൽ മിറാജ് മാൻ ഓഫ് ദി ഇയർ എന്നീ ടൈറ്റിൽ വിജയികളേയും, മറ്റു വിജയികളേയും തിരഞ്ഞെടുക്കും. ജേതാക്കൾക്ക് നാല് ലക്ഷത്തോളം രൂപയുടെ സമ്മാനം ലഭിക്കും.

പോൻഡ്സ്, ട്രെസ്സമെ എന്നീ പ്രമുഖ ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷൻ സ്പോൺസർ ചെയ്തിരിക്കുന്നത് ഫിയാമ, യാർഡ്ലി , എൻചാൻറ്റർ, ഡർമാഫിക് എന്നീ ബ്രാൻഡുകളാണ്.

പതിനെട്ടിനും മുപ്പതു വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ലുലു ബ്യൂട്ടി ഫെസ്റ്റിൽ പങ്കെടുക്കാം. കൊച്ചി ലുലു മാളിലെത്തി രജിസ്റ്റർ ചെയ്യുകയോ, www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടാതെ 8848001379 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാം.

ഉദ്ഘാടന ചടങ്ങിൽ

ലുലു ഹൈപ്പർമാർക്കറ്റ്

ജനറൽ മാനേജർ

ജോ പൈനേടത്ത് ,

ലുലു ഗ്രൂപ്പ്‌ ഇന്ത്

HR ഹെഡ്

അനൂപ് മജീദ് ,

കൊച്ചി ലുലു മാൾ മാനേജർ

രചേഷ് എച് ,

ഹെൽത്ത്‌ & ബ്യൂട്ടി

സെൻട്രൽ ബയ്യിങ് മാനേജർ

റഫീഖ് അബ്ദുൾ കരീം ,

കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ്

ഡെപ്യൂട്ടി ജനറൽ മാനേജർ

ആർ .രാജീവ്‌ ,

കൊച്ചി ലുലു റീറ്റയിൽ

ബയ്യിങ് മാനേജർ

സന്തോഷ്‌ കുമാർ എന്നിവർ സംബന്ധിച്ചു.

 

പടം അടിക്കുറിപ്പ്

കൊച്ചി ലുലു മാളിൽ തുടങ്ങിയ ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമ താരങ്ങളായ ബേസിൽ ജോസഫും, നസ്രിയ നാസിമും ചേർന്നു നിർവഹിക്കുന്നു.

 

പടം 2:

കൊച്ചി ലുലു മാളിൽ തുടങ്ങിയ ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ഉദ്ഘാടന വേളയിൽ സിനിമ താരങ്ങളായ ബേസിൽ ജോസഫും, നസ്രിയ നാസിമും ചേർന്നു ബ്യൂട്ടി ഫെസ്റ്റിന്റെ ടീ ഷർട്ട് പുറത്തിറക്കുന്നു.