Recipe

ബീറ്റ്റൂട്ട് പായസം ഉണ്ടാക്കി നോക്കിയാലോ

ചേരുവകള്‍

ബീറ്റ്റൂട്ട്..1 മീഡിയം സൈസ്
പാല്‍..1 1/2ലിറ്റര്‍
പഞ്ചസാര…1/4 കപ്പ്,,or അവരവരുടെ ഇഷ്ടത്തിന്
മില്‍ക്ക് മേഡ്…1/2 ടിന്‍
ഗുലാബ് ജാമൂന്‍ പൗഡര്‍..3 tbspn
ചവ്വരി[സാബൂനരി]…5 tbspn
അണ്ടിപ്പരിപ്പ്…20gms
കിസ്മിസ്…20 gms
Rkg. നെയ്യ്…3 tbspn
ഗ്രാമ്പു…4 എണ്ണം
പട്ട…2 കഷണം
ഏലക്കായ് ചതച്ചത്…3 എണ്ണം
ഏലക്കായ് പൗഡര്‍..ഒരു നുള്ള്
ഉപ്പ്…1 നുള്ള്

തയ്യാറാക്കുന്ന വിധം

ആദൃം ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി കുറച്ച് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക…ഒരു വിസില്‍ മതിയാകും. തണുത്തതിന് ശേഷം മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കി വെക്കുക. ചവ്വരി കുറച്ച് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
ഗുലാബ് ജാമൂന്‍ പൗഡര്‍ കുറച്ച് പാലില്‍ കലക്കി വെക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് ചൂടായാല്‍ ചതച്ച ഏലക്ക,ഗ്രാമ്പു, പട്ട ഇടുക…ഒന്ന് വഴറ്റി അണ്ടിപ്പരിപ്പ്, കിസ്മിസ് ചേര്‍ക്കാം. .കിസ്മിസ് പൊങ്ങി വന്നാല്‍ ബീറ്റ്റൂട്ട് പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വെരെ വഴറ്റുക. തീ കുറക്കാന്‍ മറക്കരുത്. അതിന് ശേഷം ഗുലാബ് ജാമൂന്‍ മിക്സ് ചേര്‍ത്ത്5 മിനിട്ട് വഴറ്റി പാല്‍ ചേര്‍ക്കാം.ആവശൃത്തിന് പഞ്ചസാര ചേര്‍ത്ത് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി തിളക്കാന്‍ വിടുക..തിളച്ച് കുറുകി വന്നാല്‍ മില്‍ക്ക് മേഡ് ചേര്‍ത്ത് ഒരു തിള വന്നാല്‍ സ്റ്റൗ ഒാഫ് ചെയ്ത് ഏലക്കാ പൗഡര്‍ ചേര്‍ത്ത് നല്ലപോലെ അടച്ച് വെച്ച് ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഴിക്കാം…ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വെച്ചാല്‍  ടേസ്സ്  കൂടും.