Recipe

രുചിയൂറും ചൈനീസ് ചില്ലി ചിക്കന്‍ തയ്യാറാക്കിയെടുക്കാം – chinese chilli chicken

പൊറോട്ടയും ചപ്പാത്തിയും നാനും ഫ്രൈഡ് റൈസും ന്യൂഡില്‍സുമൊക്കെ കഴിക്കണമെന്ന് തോന്നുമ്പോൾ സൈഡ് ഡിഷായി കഴിക്കാവുന്ന ചൈനീസ് വിഭവം ചില്ലി ചിക്കന്‍ ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കിയെടുക്കാം.

ചേരുവകൾ

  • എല്ലില്ലാത്ത ചിക്കന്‍-1 കിലോ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടേബിള്‍ സ്പൂണ്‍
  • കുരുമുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍
  • നാരങ്ങാനീര്- 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • റിഫൈന്‍ഡ് ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
  • സവാള- 1 (ചതുരത്തില്‍ ചെറുതായരിഞ്ഞത്)
  • ക്യാപ്സിക്കം- 1 (ചതുരത്തില്‍ ചെറുതായരിഞ്ഞത്)
  • ടുമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍
  • സോയാസോസ്-21/2 ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്ളോര്‍- 1 ടേബിള്‍ സ്പൂണ്‍
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി, നാരങ്ങാനീര് , ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി 30 മിനിട്ട് വയ്ക്കുക. ശേഷം ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് സവാളയും ക്യാപ്സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസും സോയാ സോസും ഒഴിച്ച് ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക് ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. കോണ്‍ഫ്ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാം.

STORY HIGHLIGHT: chinese chilli chicken