ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഒരിക്കലെങ്കിലും ഈ സൗന്ദര്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളെ കുറിച്ച് അറിയാം..
തവാങ്
ഇന്ത്യയിലെ ഉദയ സൂര്യന്റെ നാട്. സെവന്‍ സിസ്റ്റേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലുത്. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തിന് അതിരിടുന്നത് അരുണാചലിലെ പര്‍വതനിരകളാണ്. സസ്യ-ജീവി സമ്പത്തുകൊണ്ടും മനോഹരമായ ഭൂപ്രകൃതി കൊണ്ടും സംസ്‌കാരംകൊണ്ടും വിനോദസഞ്ചാരഭൂപടത്തില്‍ വലിയ സ്ഥാനമുണ്ട് അരുണാചലിന്. ഇന്ത്യയുടെ ഓര്‍ക്കിഡ് സ്റ്റേറ്റ് എന്നാണ് അരുണാചലിനെ വിശേഷിപ്പിക്കുന്നത്. അഞ്ഞൂറിലധികം ഓര്‍ക്കിഡ് വര്‍ഗങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. യാത്രികര്‍ക്കായി ടൂറിസം വകുപ്പിന്റെ കീഴില്‍ അരുണാചലിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങള്‍ കോര്‍ത്തിണക്കി 12 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.പ്രമുഖ ബുദ്ധിസ്റ്റ് കേന്ദ്രമാണ് തവാങ്. തവാങ് മൊണാസ്ട്രി, വാര്‍ മെമ്മോറിയല്‍, പി.ടി.സോ ലേക്ക് (25 kms), സെലാ പാസ്സ് (24 kms), മാധുരി ലേക്ക് (21 kms) എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. തവാങ്ങിനും വെസ്റ്റ് കാമെങ്ങിനുമിടയിലാണ് ഗോരിചെന്‍ കൊടുമുടി.
സിറോ
അരുണാചലിലെ ശാന്തസുന്ദരമായ പഴയ പട്ടണമാണിത്. അപതാനി ഗോത്രവര്‍ഗക്കാരുടെ ആവാസകേന്ദ്രം. ടാരിന്‍ ഫിഷ് ഫാം, കിലെ പാഖോ, പെന്‍ ഗ്രോവ്, ഡോലോ മാണ്ടോ, ടാലി വാലി വന്യജീവിസങ്കേതം തുടങ്ങിയ ഇടങ്ങള്‍ കാണാം,
ഭാലുക്പോങ്
സെസ്സാ ഓര്‍ക്കിഡ് സാങ്ച്വറി, പാഖുയി വന്യജീവിസങ്കേതം എന്നിവയാണ് ഭാലുക്പോങ്ങിലെ പ്രധാന ഇടങ്ങള്‍. ട്രെക്കിങ്ങിനും പ്രശസ്തമാണ് ഭാലുക്പോങ്. ഹൈക്കിങ്ങിനും ഫിഷിങ്ങിനും ക്യാംപിങ്ങിനും അവസരങ്ങളുണ്ട്.
ഇറ്റാനഗര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഗോത്രവര്‍ഗ സംസ്‌കാരവുമാണ് ഇറ്റാനഗറിന്റെത്. അരുണാചലിന്റെ തലസ്ഥാനമാണിത്. വടക്ക് ഹിമാലയവും തെക്ക് ബ്രഹ്‌മപുത്ര നദീതടവും. ഗംഗാതടാകവും 14-15 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഇറ്റാ ഫോര്‍ട്ട്, നംദാപാ ദേശീയോദ്യാനം, റുപ, സ്റ്റേറ്റ് മ്യൂസിയം, സിറോ മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടേറെ കാഴ്ചകളുണ്ടിവിടെ.
ബോംഡില
ബോംഡില മൊണാസ്ട്രി, ബോംഡില വ്യൂപോയിന്റ്, ഈഗിള്‍നെസ്റ്റ് വന്യജീവിസങ്കേതം, അപ്പര്‍ ഗൊമ്പ, ലോവര്‍ ഗൊമ്പ തുടങ്ങിയവയ്ക്കൊപ്പം ആപ്പിള്‍ത്തോട്ടങ്ങളും കാണാം.
അനിനി
ദിബാങ് വാലി ജില്ലയിലാണ് അനിനി. മെഹാവോ വന്യജീവിസങ്കേതമാണ് പ്രധാന ആകര്‍ഷണം. അന്യാ, ഹുന്‍ലി, റാന്‍ലി മുതലായ ഗോത്രഗ്രാമങ്ങളും കാണാം.
പാസിഘട്ട്
അരുണാചലിന്റെ ഗേറ്റ് വേ എന്നറിയപ്പെടുന്ന സ്ഥലം. ടിബറ്റില്‍നിന്ന് ബ്രഹ്‌മപുത്രാ നദി ഇവിടേക്കൊഴുകിയെത്തുന്നു. റിവര്‍ റാഫ്റ്റിങ്, ബോട്ടിങ്, ആംഗ്ലിങ് തുടങ്ങിയ വിനോദങ്ങള്‍ ആസ്വ ദിക്കാം. പുരാതനമായ പാസി, മിന്‍യോങ് സമൂഹങ്ങളെയും കാണാം.
യിങ്കിയോങ്
അഡീ, ഖാംബാ, മിഷ്മിസ്, മെമ്പാ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശം പൊങ്, റോജാ, ബ്രോ എന്നീ നൃത്തരൂപങ്ങള്‍ക്ക് പ്രശസ്തമാ ണ്. ട്രെക്കിങ്, ഹൈക്കിങ്, മൗണ്ടനീയറിങ്, ആംഗ്ലിങ്, റാഫ്റ്റിങ്, ക്യാംപിങ് എന്നിവയും ആസ്വദിക്കാം.
മെചുക
പ്രകൃതിസൗന്ദര്യം നുകര്‍ന്ന് ഗോത്രസംസ്‌കാരങ്ങള്‍ കണ്ടുമടങ്ങാം, മെചുക അതാണ്. മെചുക താഴ് വരയിലെ ചെറുപട്ടണമാണിത്. മെമ്പാ, റാമോ, ബോകോര്‍, ലിബോ തുടങ്ങിയ ഗോത്രസമൂഹങ്ങളെ കാണാം. മലമുകളിലുള്ള ബുദ്ധാശ്രമത്തിന് 400 കൊല്ലം പഴക്കമുണ്ട്.
STORY HIGHLLIGHTS: arunachal-pradesh-travel-tawang-itanagar-ziro