ഇനി ഞണ്ട് വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദിൽ തയ്യാറാക്കാം ഞണ്ട് റോസ്റ്റ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു കിലോ ഞണ്ട് വൃത്തിയാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മല്ലി പൊടി കുറച്ച് മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ആവശ്യത്ത ഉപ്പ് ഇവ ചേർത്ത് അര മണിക്കൂർ ന് ശേഷം നന്നായി പൊരിച്ചെടുക്കുക.
ചീനചട്ടി ചൂടാകുമ്പോൾ അതീലേക്ക് എണ്ണയൊഴിച്ച് നാല് സവാള അരിഞ്ഞത്, നാല് പച്ചമുളക് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് രണ്ട് ടീസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ മല്ലി പൊടി, രണ്ട് കഷണം കുടം പുളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറച്ച് കഴിയുമ്പോൾ ഇതിലേക്ക് പൊരിച്ച ഞണ്ട് ചേർത്ത് കുറച്ച് സമയം വേവിക്കുക. വെന്ത് കഴിയുമ്പോൾ അര കപ്പ് കട്ടി തേങ്ങാപ്പാൽ ചേർത്ത് തീ ഓഫ് ആക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. ഞണ്ട് റോസ്റ്റ് റെഡി.