നെത്തോലി വെച്ച് ബജ്ജി തയ്യാറാക്കിയിട്ടുണ്ടോ? കിടിലനാണ്, എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെത്തോലി മീന്‍ -കാല്‍ കിലോ
- ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
- പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
- മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
- നിലക്കടല വറുത്തരച്ചത് -50 ഗ്രാം
- തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
- കടലമാവ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
നെത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം. കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.