വൈകുന്നനേരം ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു ഫിഷ് കട്ലറ്റ് തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കുക. ആവശ്യത്തിനു വെള്ളം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മീന്‍ വേവിക്കുക. തണുത്തതിനു ശേഷം മീന്‍ ,മുള്ള് മാറ്റി നന്നായി മിന്‍സ് ചെയ്തെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. അതില്‍ വേവിച്ച മീന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഗരം മസാലയും മീറ്റ് മസാലയും ചേര്‍ക്കണം. പുഴുങ്ങി ഉടച്ച ഉരുളകിഴങ്ങും ചേര്‍ത്ത് 5 മിനിറ്റ് കൂടി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റുക. തണുത്തതിനു ശേഷം മിശ്രിതം കട്ലട്ടിന്റെ ഷേപ്പ് ആകണം. മുട്ടയുടെ വെള്ള പതപ്പിച് കട്ലറ്റ് അതില്‍ മുക്കി ബ്രഡ് പൊടിയില്‍ റോള് ചെയ്തിട്ട് ഗോൾഡൻ നിറം ആകുന്നതു വരെ എണ്ണയില്‍ വറുത്തു കോരുക.