ശരവണഭവനിലെ തേങ്ങ ചട്നി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഈയൊരു രീതിയിൽ ചട്നി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാ.
ആവശ്യമായ ചേരുവകൾ
തേങ്ങ – ഒരു കപ്പ്
ചെറിയ ഉള്ളി – 5
പച്ചമുളക് – 2
പൊട്ടുകടല – രണ്ട് ടേബിൾസ്പൂൺ
ഉപ്പ്
കടുക്
ഉണക്കമുളക്
കറിവേപ്പില
തയ്യാറാക്കേണ്ട രീതി
ആദ്യം തന്നെ ഒരു കപ്പ് അളവിൽ തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, രണ്ട് ടേബിൾസ്പൂൺ അളവിൽ പൊട്ടുകടലയും കൂടി തേങ്ങയോടൊപ്പം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നല്ല കട്ടിയുള്ള പരുവത്തിലാണ് ഈയൊരു സമയത്ത് ചട്നി അരച്ചെടുക്കേണ്ടത്. അതിനുശേഷം ചട്നിയിലേക്ക് കാൽ കപ്പ് അളവിൽ ചൂട് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, ഉണക്കമുളകും, കറിവേപ്പിലയും പൊട്ടിച്ച് ആ ഒരു താളിപ്പ് കൂടി ചട്നിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ വെളുത്ത നിറത്തിലുള്ള തേങ്ങാ ചട്നി റെഡിയായി കഴിഞ്ഞു. ചൂട് ഇഡ്ഡലി, ദോശ എന്നിവയോടൊപ്പമെല്ലാം രുചികരമായ ഈയൊരു തേങ്ങാ ചട്നി കഴിക്കാം.