കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി തന്‍റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ച കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രമാണിപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് . അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാനാവുക.
‘മധുരമുള്ള ഓര്‍മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം.’ എന്നാണ് സുരേഷ് ഗോപി ചിത്രത്തിനു അടിക്കുറിപ്പു നൽകിയത്. അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി.
താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധിയാളുകളാണ് കമെന്റുമായി എത്തിയത്. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും താരം പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.
STORY HIGHLIGHT: suresh gopi takes fans down memory lane with nostalgic throwback photo