Food

തട്ടില്‍ കുട്ടി ദോശ വീട്ടിൽ ഉണ്ടാക്കാം

തട്ടുകടയിലെ രുചികരമായ തട്ടില്‍ കുട്ടി ദോശ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ ഈ രുചി ഉറപ്പായും നിങ്ങൾക്ക് ഇഷ്ടമാകും.

ആവശ്യമായ ചേരുവകൾ

പച്ചരി – രണ്ട് കപ്പ്‌
പുഴുക്കലരി – ഒരു കപ്പ്‌
ഉഴുന്ന് – കാൽ കപ്പ്‌
ചോറ് – മുക്കാൽ കപ്പ്‌
ഉലുവ – ഒരു ടീസ്പൂൺ
ഉപ്പ്
നെയ്യ്

തയ്യാറാക്കേണ്ട രീതി

ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കുക.അതുപോലെ. മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. കുതിർത്ത അരിയും ചോറും ഇതുപോലെ അരച്ചെടുക്കുക. ഇത് രണ്ടും ഒരു ബൗളിലേക്കാക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് കൊടുത്ത് നെയ്യ് പുരട്ടി ചെറിയ ദോശകൾ ആയി ചുടാം. തട്ടിൽ കുട്ടി ദോശ റെഡി.