നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് വാങ്ങാന്‍ സൗകര്യം. നെയ്യ് വിതരണം ചെയ്യാനായി ദേവസ്വം ബോര്‍ഡ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. ആടിയശിഷ്ടം നെയ്യ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് സന്നിധാനത്ത് പടിഞ്ഞാറെ നടയിലും സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുമാണ്. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഇവിടെ ഏല്‍പ്പിക്കാം. ഒരു മുദ്രയ്ക്ക് പത്തുരൂപ എന്ന കണക്കില്‍ അടച്ച് ആടിയനെയ്യ് കൈപ്പറ്റാം.
അതേസമയം ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 82,727 തീര്‍ത്ഥാടകരാണ്. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇത്തവണ ദര്‍ശനം നടത്തി. ആദ്യ 12 ദിവസത്തിനുള്ളില്‍ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ്ങിലും ഇത്തവണ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട്
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്‌നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി തുടങ്ങുമെന്നും മഞ്ഞള്‍പ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും.