ചേരുവകൾ :
മത്തങ്ങ – ആവിശ്യത്തിന്
ഉള്ളി
ചെറിയുള്ളി -6
ഇഞ്ചി വെളുത്തുള്ളി
കറിവേപ്പില
പച്ചമുളക്
ഉലുവ -½ സ്പൂൺ
കടുക് -½ സ്പൂൺ
ഗരം മസാല -½ സ്പൂൺ
തയ്യാറാക്കുന്ന വിധം :
മത്തങ്ങ തൊലി കളഞ്ഞു ചെറിയ ചെറിയ കഷ്ണം ആക്കി വെക്കുക. ഇനി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക് ഉലുവ, കടുക്, കറിവേപ്പില, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ചേർത്ത് ചെറിയ രീതിയിൽ വഴറ്റിയെടുക്കുക. ചെറിയുള്ളി കൂടുതൽ ടേസ്റ്റ് നൽകുന്നതാണ്. ഇനി ഇതിലേയ്ക് പൊടികൾ ചേർത്ത് കൊടുകാം. അതിനായി മഞ്ഞൾ പൊടി, ഉപ്പ്, 3 സ്പൂൺ ചില്ലി ഫ്ലാക്സ് ഇട്ട് നല്ലപോലെ ഇളക്കുക. ഇനി ഇതിലേയ്ക് 1 സ്പൂൺ മല്ലിപൊടി ചേർക്കാം. പൊടികൾ ഒക്കെ ചേർത്ത് കഴിഞ്ഞാൽ അതിലേക് നേരത്തെ മുറിച്ചു വെച്ച മത്തങ്ങ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ആവിശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ഇനി മത്തങ്ങ വേവനായിട്ട് 3 സ്പൂൺ വെള്ളം ഒഴിച്ചു അത് മൂടി വെക്കുക. ഒരു 4 മിനിറ്റ് മാത്രം വേവിച്ചെടുക്കുക. വെന്ത് ഉടയാൻ പാടുള്ളതല്ല. മത്തങ്ങ വെന്ത് വരുന്നത് വരെ മാത്രം അത് മൂടിവെക്കാൻ പാടുള്ളു. അതിന് ശേഷം തുറന്ന് വേവിക്കുന്ന നല്ലപോലെ വെള്ളം ഇല്ലാത്ത രീതിയിൽ ഡ്രൈ ആയിട്ട് എടുക്കുക. ഇനി അവസാനമായി ½ സ്പൂൺ ഗരം മസ്സാല ചേർക്കാം. ഇത് ഇനി ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാം.