ചേരുവകൾ
ഗോതമ്പു പൊടി 1/2 cup
ചക്കര 100 gm
വെള്ളം 3/4 cup
2 tbsp semolina
2 tbsp അരിപൊടി
ഏലക്ക പൊടി
1/4tsp എള്ള്
ഉപ്പ്
തേങ്ങ കൊത്ത്
വെളിച്ചെണ്ണ
സോഡാ പൊടി 1/8th tsp
തയ്യാറാക്കുന്ന വിധം
അത് കൊണ്ട് തന്നെ പെട്ടെന്ന് കഴിക്കണം എന്ന് തോന്നുമ്പോൾ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ നെയ്യപ്പത്തിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര കിലോ ഗോതമ്പു പൊടിയും രണ്ട് സ്പൂൺ അരിപ്പൊടിയും റവയും ഒരു നുള്ള് ഉപ്പും 100 ഗ്രാം ശർക്കര ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കണം. ആവശ്യം ഉണ്ടെങ്കിൽ വെള്ളം ചേർക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് തേങ്ങാക്കൊത്തും ജീരകവും എള്ളും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.അഞ്ചു മിനിറ്റിന് ശേഷം ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് രണ്ട് സ്പൂൺ മാവ് ഒഴിച്ചിട്ടു വേവിച്ച് എടുക്കണം. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേണം വേവിക്കാൻ. നല്ല രുചികരമായ നെയ്യപ്പം തയ്യാർ.