ജയ്പുർ: തന്റെ കമ്പനി നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും ഓരോ ആക്രമണവും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. യുഎസിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമാണ് അദാനിയുടെ പ്രതികരണം. ‘നിയമലംഘനങ്ങൾ ആരോപിച്ച് യുഎസിൽ ഞങ്ങൾക്കെതിരെ ഒട്ടേറെ ആരോപണങ്ങളുയർന്നു. ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ഓരോ ആക്രമണവും ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്തിട്ടുള്ളത്’ –ജയ്പൂരിൽ ചടങ്ങിൽ പ്രസംഗിക്കവേ അദാനി പറഞ്ഞു.