തിരുവനന്തപുരം: രാജ്യത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിനു സവിശേഷ സ്ഥാനമുണ്ടെന്നു ശശി തരൂർ എംപി. കേരള സ്റ്റാർട്ടപ് മിഷൻ കോൺക്ലേവ് ‘ഹഡിൽ ഗ്ലോബലിന്റെ’ സമാപനദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമാപനച്ചടങ്ങിൽ മൈറ്റി സ്റ്റാർട്ടപ് ഹബ് സിഇഒ പനീർശെൽവം മദനഗോപാൽ മുഖ്യാതിഥിയായി. ഐടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽകർ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പ്രസംഗിച്ചു. സമാപന ദിവസം സംഗമത്തിനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ നിക്ഷേപകരുമായും എച്ച്എൻഐകളുമായും ഓഹരി ഉടമകളുമായും ആശയവിനിമയം നടത്തി. 10,000ലധികം ഡെലിഗേറ്റുകളും 250ൽ ഏറെ നിക്ഷേപകരുമാണ് പങ്കെടുത്തത്. പത്തിലധികം ധാരണാപത്രങ്ങളും ഒപ്പുവച്ചു.