ഫിൻജാൽ ചുഴലിക്കാറ്റുണ്ടാക്കിയ മഴക്കെടുതിക്കിടയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ കൂടി മരിച്ചു. ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി ശക്തിവേലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മണ്ണടി മുതിയാൽപേട്ടിൽ ഉത്തർപ്രദേശ് സ്വദേശി ചന്ദൻ ഫിൻജാൽ ചുഴലിക്കാറ്റിനിടെ പണം എടുക്കാൻ പോകവേ എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. കുളത്തൂർ സ്വദേശി ഇസൈവാനൻ വ്യാസർപാടി ഗണേശപുരം സബ് വേയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇതോടുകൂടി സംസ്ഥാനത്ത് ഷോക്കേറ്റുള്ള മരണം നാലായി.