തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു. ഒരാഴ്ച മുൻപ് പൊലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.