നല്ല ചെമ്മീന്‍ മുളകിട്ടതും ചേർത്ത് കൂടി ചോറ് കഴിച്ചാലോ, ആഹാ! കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍ -1/2 കിലോ
- സവാള – 2 ഇടത്തരം/ ചുവന്നുള്ളി – 15 എണ്ണം
- പച്ചമുളക് – 4 -5
- തക്കാളി – 1 ഇടത്തരം
- ഇഞ്ചിവെളുത്തുള്ളി – 1 ടേബിൾസ്പൂൺ വീതം
- മുളകുപൊടി – 2½ ടേബിൾസ്പൂൺ (കശ്മീരി+എരിവുള്ളമുളകുപൊടി)
- മല്ലിപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞള്‍പൊടി – ½ ടേബിൾസ്പൂൺ
- കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
- ഉലുവപൊടി – ¼ ടേബിൾസ്പൂൺ
- കുടംപുളി – 2 കഷ്ണം / പിഴുപുളി ഒരു നെല്ലിക്കവലുപ്പത്തില്‍ അല്പം വെള്ളത്തില്‍ പിഴിഞ്ഞത്
- കട്ടിതേങ്ങാപാല്‍ – ¼ കപ്പ്
- ഉപ്പ്
- വെളിച്ചെണ്ണ
- കടുക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും മൂപ്പിച്ചതിലേക്ക് സവാള, പച്ചമുളക്, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. നിറം മാറുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത് തക്കാളി ചേര്‍ത്ത് വഴറ്റണം. അതിലേക് പൊടികള്‍ എല്ലാം അല്പം വെള്ളത്തില്‍ കുഴച്ചത് ചേര്‍ത്ത് ഇടത്തരം തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക. ഇതിലേക് കുടംപുളി ആണേല്‍ ഇപ്പോൾ ചേര്‍ത്ത് വഴറ്റുക. ശേഷം ആവിശ്യത്തിന് വെള്ളം (അധികം വേണ്ട) ഉപ്പ് എന്നിവ ചേര്‍ത്ത് (പിഴുപുളി ഇപോ ചേര്‍ക്കാം) കൂട്ട് നന്നായി തിളക്കുമ്പോൾ ചെമ്മീന്‍ ചേര്‍ത്ത് ഒന്ന് മൂടി വെയ്ക്കുക. നന്നായി തിള വന്നാല്‍ അടപ്പ് മാറ്റി ഒരു 15 മിനുട്ട് വേവിച്ചു അവസാനം തേങ്ങാപാല്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക.