ചിക്കന്‍ കീമയും വെജിറ്റബിള്‍സും ചേർത്ത് കിടിലനൊരു സമോസ തയ്യാറാക്കിയാലോ? നാലുമണി ചായക്കൊപ്പം കഴിക്കാൻ ഇത് കിടിലനാകും.
ആവശ്യമായ ചേരുവകൾ
- 1. കീമ – ½ കിലോ
- 2. സവാള – 2 ചെറുതായി അരിഞ്ഞത്
- 3. വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
- 4. പച്ച മുളക് – 1 ചെറുതായി അരിഞ്ഞത്
- 5. ഗരം മസാല – 1 ടേബിൾസ്പൂൺ
- 6. മഞ്ഞള്‍ പൊടി – ½ ടേബിൾസ്പൂൺ
- 7. ചിക്കന്‍ മസാല -½ ടേബിൾസ്പൂൺ
- 8. കാരറ്റ് – 2 എണ്ണം ചെറുതായി അരിഞ്ഞത്
- 9. ഉരുളക്കിഴങ്ങ് – 1 എണ്ണം ചെറുതായി അരിഞ്ഞത്
- 10. ഉപ്പു – ആവശ്യത്തിന്
- 11. എണ്ണ – ആവശ്യത്തിന്
- 12. സമോസ ലീഫ്
തയ്യാറാക്കുന്ന വിധം
കീമ ആവശ്യത്തിനു ഉപ്പും ചേർത്ത് അര മണിക്കൂര്‍ മീഡിയം തീയില്‍ വേവിക്കുക. (കുക്കറില്‍ ആണെങ്കില്‍ ഒരു വിസില്‍) ചൂടായ ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് സവാള, വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ്, പച്ചമുളക് എന്നിവ പച്ച മണം മാറുന്നത് വരെ വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ്, ഉരുളക്കിഴങ്ങു എന്നിവ ചേര്ത്തു വഴറ്റുക. ശേഷം കീമ ചേർത്ത് മസാലപ്പൊടികള്‍ എല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സമോസ ലീഫ് മടക്കി അതില്‍ വഴറ്റി വെച്ചിരിക്കുന്ന ചേരുവ നിറച്ചു ചൂടായ എണ്ണയില്‍ ഇട്ടു വറുത്തു കോരുക.