എളുപ്പത്തിലൊരു ചമ്മന്തി തയ്യാറാക്കിയാലോ? അതും വളരെ രുചികരമായൊരു ചമ്മന്തി. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1 കപ്പ് ചിരവിയത്
- ഉണക്കമുളക് – 8 എണ്ണം (തീയില്‍ ചുട്ടെടുത്തത്)
- വാളംപുളി – ചെറിയ നെല്ലിക്ക വലുപ്പം
- ചെറിയുള്ളി – 6 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സിയില്‍ നന്നായി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇടക്ക് സ്പൂണ്‍ കൊണ്ട് മറിച്ചുകൊടുക്കാം.