ആലപ്പുഴയിലെ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ആരുടെ ഒക്കെ ഭാഗത്ത് വീഴ്ച ഉണ്ടോ അവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.