Celebrities

‘ഉണ്ണി മുകുന്ദനെ വിളിച്ചു, വളരെ നേരം സംസാരിച്ചു’; തനിക്കിപ്പോൾ ആരോടും ദേഷ്യമില്ലെന്ന് ബാല | bala-called-unni-mukundan

ഉണ്ണി മുകുന്ദൻ നായകനായിയെത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം 2 വർഷം മുമ്പാണ് റിലീസ് ചെയ്തത്. ഒരു ഗൾഫുകാരൻ നാട്ടിലേക്ക് വരുന്നതിന്റെയും പിന്നെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അയാളുടെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചതും. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. എന്നാൽ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രതിഫലത്തിൽ വലിയ തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് പിന്നാലെ ബാല രംഗത്തെത്തി.

ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.

ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്‌. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന്‍ കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ടെന്നും, മനുഷ്യന്‍ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഫോണ്‍ വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാല. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”നാലഞ്ച് ദിവസം മുമ്പ് ഉണ്ണി മുകുന്ദനെ വിളിച്ചു. വളരെ നേരം സംസാരിച്ചു. തമ്പി ഒന്നും മനസില്‍ വെക്കരുത് എന്ന് പറഞ്ഞു. ഒന്നുമില്ലെങ്കിലും ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ കാണാന്‍ വന്നല്ലോ. പത്ത് മിനുറ്റ് ഞാനും ഉണ്ണിയും ഒറ്റയ്ക്കിരുന്ന് സംസാരിക്കും. ഈ ജന്മത്തില്‍ തന്നെ അതുണ്ടാകും. അന്ന് എല്ലാ കാര്യങ്ങളും പറയും. എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഞാനും ഉണ്ണിയും മാത്രമായി ഇരുന്നാല്‍ മതി അതിന്.” എന്നാണ് ബാല പറഞ്ഞത്.

എന്റെ സ്വഭാവം മാറി. ആരോടും ഇപ്പോള്‍ ദേഷ്യമില്ല. ഞാനും ഉണ്ണിയുമായി പത്ത് മിനുറ്റ് ഇരിക്കണം എന്ന് മാത്രം. ആ സമയം വരും. ഉണ്ണിയോട് വീട് വച്ചത് പറഞ്ഞു.വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. വരാമെന്നാണ് പറഞ്ഞത്. ഉണ്ണിയുടെ സിനിമ മാര്‍ക്കോ റിലീസിന് തയ്യാറെടുക്കുകയാണ്. അത് വലിയൊരു ഹിറ്റായി മാറണം. പ്രശ്‌നങ്ങളൊക്കെ മുമ്പ് തന്നെ തീര്‍ന്നതാണ്. മാര്‍ക്കോ ഹിറ്റാകണം. അതിനായി അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് എനിക്ക് അവനോട് ബഹുമാനമുണ്ട് എന്നും ബാല പറഞ്ഞിരുന്നു.

ഉണ്ണി മുകുന്ദന്‍ തന്നെ കേന്ദ കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 25 നാണ് തീയേറ്ററുകളില്‍ എത്തിയത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടന്‍ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാന്‍ എന്ന ചിത്രം ഇതിന് മുമ്പ് ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ചിരുന്നു. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

content highlight: bala-called-unni-mukundan