കണ്ണു തുടിയ്ക്കുന്നത് കഷ്ടകാലം വരാനാണെന്നും ഇതുപോലെയുള്ള ചില വിശ്വാസംബന്ധമായ കാര്യങ്ങളാണെന്നുമെല്ലാം നാം കേട്ടു കാണും. എന്നാല്‍ ഇതിന് ആരോഗ്യപരമായ വിശദീകരണങ്ങള്‍ പലതുമുണ്ട്. നമ്മുടെ ശരീരത്തിലെ ചില പോഷകങ്ങളുടെ കുറവു മുതല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ വരെ ഇതിന് കാരണമാകാറുമുണ്ട്. ഇത്തരം ചിലതിനെ കുറിച്ചറിയാം .
ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്പോള്‍ ഇത്തരത്തില്‍ കണ്ണ് തുടിയ്ക്കും. മഗ്നീഷ്യം കുറവ് ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കാനും ശരീരവേദനകള്‍ക്കുമെല്ലാം കാരണമാകുന്ന ഒന്നാണ്. മഗ്നീഷ്യം കുറയുമ്പോള്‍ കൈകാല്‍ വേദന, സന്ധിവേദന, ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ചീര, സീഡ്‌സ് എന്നിവയെല്ലാം കഴിയ്ക്കുന്നത് മഗ്നീഷ്യം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പച്ചക്കറികളും ഇലക്കറികറികളുമെല്ലാം ഏറെ നല്ലതാണ്.
ഇതിന് പുറമേ വൈറ്റമിന്‍ ഡി, ബി 12, ഇലക്ട്രോളൈറ്റുകള്‍ എന്നിവയുടെ കുറവും ഇത്തരം രോഗത്തിന് കാരണമാകാറുണ്ട്. വൈറ്റമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടം സൂര്യപ്രകാശമാണ്. ദിവസവും അര മണിക്കൂര്‍ നേരം സൂര്യപ്രകാരം കൊള്ളുക. കൂണ്‍, മുട്ട, സീഡ്‌സ്, നട്‌സ് എന്നിവയെല്ലാം ഈ പോഷകം നല്‍കുന്നു. വൈറ്റമിന്‍ ബി12 സാധാരണ മാംസാഹാരത്തില്‍ നിന്നാണ് കൂടുതല്‍ ലഭിയ്ക്കുക. പാലുല്‍പന്നങ്ങള്‍, മുട്ട, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം വെജിറ്റേറിയന്‍കാര്‍ക്ക് കഴിയ്ക്കാം. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്‌ഫേറ്റ് എന്നിവയെല്ലാംഇലക്ട്രോളൈറ്റുകളാണ്. കരിക്കിന്‍ വെള്ളം പോലുള്ളവ ഇലക്ട്രോളൈറ്റുകള്‍ വര്‍ദ്ധിയ്ക്കാന്‍ നല്ലതാണ്. ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഇത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. പൊതുവേ ന്യൂറോ സംബന്ധമായ രോഗങ്ങളെങ്കില്‍ ഇത്തരം പ്രശ്‌നമുണ്ടാകുന്നത് സാധാരണയാണ്. സ്‌ട്രോക്ക്, ബ്രെയിന്‍ സംബന്ധമായ രോഗങ്ങള്‍, മെയ്ജ് സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ സിറോസിസ് എന്നിവയെല്ലാം കണ്ണ് തുടിയ്ക്കുന്നത് ലക്ഷണമായി വരുന്ന രോഗങ്ങളാണ്. എന്നാല്‍ ഇതല്ലാതെയും ഉണ്ടാകാം. അടിക്കടി ഈ പ്രശ്‌നമെങ്കില്‍ മെഡിക്കല്‍ കാരണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ കാരണവും ഇതുണ്ടാകാം. അമിതമായി മദ്യപിയ്ക്കുക, കഫീന്‍ ഉപയോഗം കൂടുക, കണ്ണിന് സ്‌ട്രെയിന്‍, ഡ്രൈ ഐ, ചില മരുന്നുകള്‍ കാരണമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമായി പറയാവുന്ന ഒന്നാണ്.